പുതിയ ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍, നിങ്ങള്‍ കാത്തിരുന്ന സിനിമകളും എത്തിയിട്ടുണ്ട് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (09:09 IST)
ഡിസംബറില്‍ നിരവധി ചിത്രങ്ങളാണ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. ടോവിനോ തോമസ് നായകനായി എത്തുന്ന 'അദൃശ്യജാലകങ്ങള്‍' കാര്‍ത്തിയുടെ 'ജപ്പാന്‍' തുടങ്ങിയ സിനിമകള്‍ വരുംദിവസങ്ങളില്‍ സ്ട്രീമിംഗ് ആരംഭിക്കും.

അദൃശ്യജാലകങ്ങള്‍

ഡോ. ബിജുവിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായി എത്തിയ അദൃശ്യജാലകങ്ങള്‍ ഡിസംബര്‍ എട്ടിന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. നവംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും ഉണ്ടായിരുന്നു സിനിമയില്‍.

അച്ഛനൊരു വാഴ വച്ചു

നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വച്ചു'.നവാഗതനായ സാന്ദീപ് സംവിധാനം സംവിധാനം ചെയ്യുന്ന സിനിമ

ഡിസംബര്‍ 8ന് മനോരമ മാക്സ് പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ജപ്പാന്‍

കാര്‍ത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ ജപ്പാന്‍ ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാനാവാതെ മടങ്ങിയ ചിത്രം ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം.ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ഉണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ഡിസംബര്‍ 11 മുതല്‍ സ്ട്രീമിങ് ആരംഭിക്കും

ജിഗര്‍താണ്ട ഡബിള്‍ എക്‌സ്

നവംബര്‍ പത്തിന് ദീപാവലി റിലീസ് ആയി എത്തിയ 'ജിഗര്‍താണ്ട ഡബിള്‍ എക്‌സ്'കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നത്.ഇന്ന് (ഡിസംബര്‍ 8ന്) നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

പെന്‍ഡുലം

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.അനുമോള്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഡിസംബര്‍ എട്ട്: സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ദ് ആര്‍ച്ചീസ്

ബോളിവുഡിലെ താരപുത്രിമാരും താരപുത്രന്‍മാരും അഭിനയിക്കുന്ന 'ദ് ആര്‍ച്ചീസ്' സ്ട്രീമിംഗ് ആരംഭിച്ചു.സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ ഇന്നലെ മുതലാണ് എത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :