Oscars 2022:ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ്, ട്രോയ് കോട്‌സര്‍ തന്നെയാണ് താരം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (10:17 IST)

94-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ ആകാംഷയോടെ നോക്കിക്കാണുകയാണ്.മികച്ച ചിത്രം, സംവിധാനം, തിരക്കഥ, സഹനടന്‍ ഉള്‍പ്പെടെയുള്ള പ്രധാന അവാര്‍ഡുകള്‍ എല്ലാം 'കോഡ' സ്വന്തമാക്കി.

ഷാന്‍ ഹേഡെര്‍ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സിനിമയില്‍ അഭിനയിച്ച പ്രധാന കഥാപാത്രങ്ങളെല്ലാം ബധിരരായിരുന്നു.ട്രോയ് കോട്‌സറിനായിരുന്നു മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്.ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്.

വില്‍ സ്മിത്തിനാണ് മികച്ച നടനുള്ള ഓസ്‌കര്‍.കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ പ്രകടനമാണ് അവാര്‍ഡ് നേടിക്കൊടുത്തത്.മികച്ച നടിക്കുള്ള പുരസ്‌കാരം ജെസിക്ക ചസ്റ്റെയ്ന്‍ സ്വന്തമാക്കി. ദ് ഐസ് ഓഫ് ടാമി ഫെയ് ചിത്രത്തിലെ അഭിനയത്തിനാണ് നടിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :