കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്ന്, നവ്യയുടെ അമ്മയായി അഭിനയിച്ചു, ഒരുത്തിയെക്കുറിച്ച് മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (09:01 IST)

കെപിഎസി ലളിത അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് ഒരുത്തീ.നവ്യ നായരുടെ അമ്മയായാണ് ലളിത വേഷമിട്ടത്. തന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു എന്നാണ് കെപിഎസി ലളിത ഓര്‍ത്തുകൊണ്ട് നവ്യാനായര്‍ പറഞ്ഞത്.
ഒരുത്തീയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരുവ് നടത്തുന്ന നവ്യ നായരിന് ആശംസകളുമായി മഞ്ജുവാര്യര്‍ എത്തി.

'പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ മടങ്ങിയെത്തുമ്പോള്‍ നിങ്ങളെ പോലെ ഞാനും ഒരുപാട് സന്തോഷിക്കുന്നു. ഒരുത്തീ ഒരു തീയായി പടരും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ എല്ലാ ഭാവുകങ്ങളും'- എന്നാണ് സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞത്.
രണ്ട് കുട്ടികളുടെ അമ്മയായ ബോട്ട് കണ്ടക്ടറുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. സൈജു കുറുപ്പ്, കെപിഎസി ലളിത, ശ്രീദേവി വര്‍മ്മ, കലാഭവന്‍ ഹനീഫ് എന്നിവരും ചിത്രത്തിലുണ്ട്.

എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :