മരക്കാര്‍ പേടി, റിലീസ് മാറ്റി ജോജുജോര്‍ജ് ചിത്രം 'ഒരു താത്വിക അവലോകനം' !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (09:00 IST)

മരക്കാര്‍ റിലീസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു 'ഒരു താത്വിക അവലോകനം'. എന്നാല്‍ മരക്കാര്‍ ഡിസംബര്‍ രണ്ടിന് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചപ്പോള്‍, ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന തങ്ങളുടെ സിനിമ കാണുവാന്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ ഉണ്ടാകില്ലെന്ന എന്ന പേടിയില്‍ പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് 'ഒരു താത്വിക അവലോകനം' . സംവിധായകന്‍ അഖില്‍ മാരാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

അഖില്‍ മാരാരുടെ വാക്കുകള്‍

അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ...ഡിസംബര്‍ 3 ന് പടം ഇറക്കിയാല്‍ സംവിധായകന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു..

സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊ..സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :