ഓപ്പറേഷന്‍ ജാവയ്ക്ക് പിന്നിലെ കഷ്ടപ്പാട്, ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 മെയ് 2021 (09:07 IST)

ഓരോ സിനിമയുടെ വിജയത്തിനു പിന്നിലും ഒന്നില്‍ കൂടുതല്‍ കരങ്ങളുടെ അധ്വാനം ഉണ്ടാകും. പലപ്പോഴും സിനിമയുടെ വലിയ വിജയങ്ങള്‍ക്കു ശേഷവും അധികമാരും അറിയപ്പെടാത്ത വരുണ്ട്. സിനിമയ്ക്കുവേണ്ടി രാവും പകലും ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അധ്വാനിക്കുന്നവരാണ് ഓരോ അണിയറ പ്രവര്‍ത്തകരും. അവരുടെ ദിവസങ്ങള്‍ നീണ്ട പ്രയത്‌നമായിരിക്കും ഒരു നല്ല സിനിമ. ഓപ്പറേഷന്‍ ജാവയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

സുരേഷ് ഗോപി, അനൂപ് മേനോന്‍,റോഷന്‍ ആന്‍ഡ്രൂസ്, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരും സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.പലരും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :