കെ ആര്‍ അനൂപ്|
Last Modified ശനി, 3 ഡിസംബര്‍ 2022 (09:11 IST)
'തമാശ' സംവിധായകന്‍ അഷറഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിച്ച ഓര്‍മ്മകളിലാണ് നടി മേഘ തോമസ്.3 ഡിസംബര്‍ 2021 ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇന്ന് സിനിമയുടെ ഒന്നാം വാര്‍ഷികമാണ്.
കിന്നരി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ചയിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഘ. ഭീമന്റെ വഴിയ്ക്ക് ശേഷം ഹൃദയം എന്ന സിനിമയിലാണ് നടിയെ കണ്ടത്.
ഭാരത സര്‍ക്കസ് എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. പോലീസ് യൂണിഫോമിലാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്.