മമ്മൂട്ടിയുടെ 'വണ്‍' എത്ര കോടി തിയറ്ററുകളില്‍നിന്ന് നേടി ?

കെ ആര്‍ അനൂപ്| Last Modified ശനി, 1 ജനുവരി 2022 (11:47 IST)

2021 മാര്‍ച്ച് 26ന് റിലീസിന് എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളില്‍നിന്ന് നിര്‍മാതാവിന് ലാഭം നേടിക്കൊടുത്തു.കൊവിഡ് മഹാമാരി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാനും മമ്മൂട്ടി ചിത്രത്തിനായി.

വണ്‍ 10 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 7.20 കോടിയാണ് സിനിമ നേടി എന്നാണ് വിവരം.28 കോടി രൂപ കളക്ഷന്‍ വണ്‍ സ്വന്തമാക്കി.
ഏപ്രില്‍ 27 മുതല്‍ നെറ്റ്ഫ്ളിക്സില്‍ വണ്‍ സ്ട്രീമിംഗ് ആരംഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :