കേരള സാരിയില്‍ മലയാളി നടിമാര്‍, ഓണം വൈബിലുള്ള ചിത്രങ്ങള്‍ കാണാം..

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (09:15 IST)
മലയാളികള്‍ ഓണമാഘോഷിക്കുകയാണ്. സിനിമ താരങ്ങളുടെയും ഓണം വൈബിലുള്ള ചിത്രങ്ങള്‍ കാണാം.















A post shared by Suchitra (@suchitramurali)

90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാളായിരുന്നു സുചിത്ര. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അനുശ്രീ. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നടിയുടെ ഓണ ചിത്രങ്ങള്‍ കാണാം.
അഭിനയ ലോകത്തേക്ക് ചുവട് മാറ്റുകയാണ് റേഡിയോ ജോക്കി കൂടിയായ വിജിത.ഫഹദ് ഫാസില്‍ ചിത്രം 'മലയന്‍ കുഞ്ഞ്' എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ഫഹദിന്റെ സഹോദരി ബിന്ദുവായി നടി ചിത്രത്തില്‍ ഉണ്ടായിരുന്നു, പക്ഷേ ഡയലോഗ് ഒന്നും ഇല്ലായിരുന്നു. ഉണ്ണി മുകുന്ദന്റെ മിണ്ടിയും പറഞ്ഞും എന്ന സിനിമയിലും വിജിത അഭിനയിച്ചിരുന്നു.

മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധ നേടിയ കുട്ടിതാരമാണ് ദേവനന്ദ. എന്നാല്‍ ഇത് കല്ലുവിന്റെ ആദ്യത്തെ സിനിമയല്ല.മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഉത്രാട ദിന ആശംസകളീമായി എത്തിയിരിക്കുകയാണ് കുട്ടി താരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :