തല്ലുമാല അടക്കം ഹിറ്റ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക്; റിലീസ് തിയതി ഇതാ

സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ ഒ.ടി.ടി.യിലെത്തും

രേണുക വേണു| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:22 IST)

തല്ലുമാല, ന്നാ താന്‍ കേസ് കൊട് തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. ഓണത്തോട് അനുബന്ധിച്ചാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഒ.ടി.ടി. റിലീസ്.

സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ച സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ ഒ.ടി.ടി.യിലെത്തും. സീ 5 ഇന്ത്യ പ്ലാറ്റ്‌ഫോമില്‍ ചിത്രം കാണാം.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം സെപ്റ്റംബര്‍ ഒന്‍പതിന് ആമസോണ്‍ പ്രൈമിലാണ് എത്തുക. സൂപ്പര്‍ഹിറ്റ് ചിത്രം തല്ലുമാല സെപ്റ്റംബര്‍ 11 ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :