അഭിറാം മനോഹർ|
Last Modified ഞായര്‍, 19 മെയ് 2024 (15:54 IST)
റഹ്മാന്‍,ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ബാഡ് ബോയ്‌സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന സിനിമ നിര്‍മിക്കുന്നത് അബാം മൂവീസാണ്.
ബാബു ആന്റണി,ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, മല്ലിക സുകുമാരന്‍,രവീന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.