'ഇനിയൊരു വാരിയംകുന്നന്റെ ആവശ്യമില്ല'; തീരുമാനം മാറ്റി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (08:50 IST)

15 കോടി രൂപ മുടക്കാന്‍ തയ്യാറാക്കുന്ന നിര്‍മ്മാതാവ് വന്നാല്‍ വാരിയംകുന്നന്‍ സിനിമ ആക്കാമെന്ന് നേരത്തെ സംവിധായകന്‍ ഒമര്‍ലുലു സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചു.മമ്മൂട്ടിയെ നായകനാക്കി ഐ.വി. ശശി ഒരുക്കിയ 1921 എന്ന സിനിമ കണ്ടതിനു ശേഷമായിരുന്നു തന്റെ തീരുമാനമെന്നും ഈ സിനിമയില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ഒമര്‍ പറയുന്നു.

'ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശി സാര്‍ സംവിധാനം ചെയ്ത '1921' കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല.

ദാമോദരന്‍ മാഷും ശശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി'-ഒമര്‍ ലുലു കുറിച്ചു.
Amar Lulu about Vaariyamkunnan

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :