കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 3 ജനുവരി 2023 (11:06 IST)
മയക്കുമരുന്നിനെതിരെയുള്ള കേരള പോലീസിന്റെ പോസ്റ്റ് പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. സമയം നല്ലതാക്കണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം എന്ന പോസ്റ്റാണ് സംവിധായകനും പങ്കിട്ടത്.
ഒമര്‍ ലുലുവിന്റെ ആറാമത്തെ സിനിമയായ നല്ല സമയം ഡിസംബര്‍ 30നാണ് പ്രദര്‍ശനത്തിന് എത്തിയത്. പിന്നാലെ എക്‌സൈസ് കേസും എത്തി. ഇപ്പോഴിതാ സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന് സംവിധായകന്‍ തന്നെ അറിയിച്ചു.ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെയാണ് ചിത്രം പിന്‍വലിച്ചത്.ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമര്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.