പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് മറ്റൊരു സൂപ്പര്‍താരവും എത്തിയില്ല, സുരേഷ് ഗോപി ബിജെപിയില്‍ അധികനാള്‍ തുടരില്ല:എന്‍എസ് മാധവന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 29 മെയ് 2021 (14:07 IST)

സുരേഷ് ഗോപി അധികനാള്‍ ബിജെപിയില്‍ തുടരില്ലെന്നാണ് കരുതുന്നതെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എന്‍എസ് മാധവന്‍. അദ്ദേഹത്തിന്റെ ട്വിറ്റാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് സുരേഷ് ഗോപി എത്തിയിരുന്നു. അദ്ദേഹം ഒഴികെ മറ്റൊരു സൂപ്പര്‍താരവും പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് എത്തിയില്ലെന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്.

'മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനപ്പുറത്ത് എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്.അദ്ദേഹത്തിന്റെ മറ്റെല്ലാം കാര്യങ്ങളും നല്ലതാണ്. സുരേഷ് ഗോപിയുടെ മനുഷ്യത്വം തിളക്കമുള്ളതാണ്.നോക്കൂ, അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ ബിജെപി പ്രവര്‍ത്തകരാല്‍ സൈബര്‍ ആക്രമണം ചെയ്യപ്പെട്ട പൃഥ്വിരാജിനെ പിന്തുണച്ച് മറ്റൊരു സൂപ്പര്‍താരവും എത്തിയില്ല.വിഷമയമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല'-എന്‍എസ് മാധവന്‍ ട്വിറ്റ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :