നിര്‍മ്മാതാവ് നൗഷാദ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ, വ്യാജ പ്രചാരണത്തിനെതിരെ ബാദുഷ രംഗത്ത്

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 26 ഓഗസ്റ്റ് 2021 (14:55 IST)

നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതര അവസ്ഥയില്‍ ആശുപത്രിയില്‍ തുടരവേ അദ്ദേഹം മരണപ്പെട്ടു എന്നാല്‍ തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നിര്‍മ്മാതാവ് രംഗത്തെത്തി.നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം നൗഷാദിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.


ബാദുഷയുടെ വാക്കുകളിലേക്ക്

'നമ്മുടെ പ്രിയപ്പെട്ട നൗഷാദ് (കേറ്ററിംഗ് ) ബിലിവേഴ്‌സ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. വെന്റിലേറ്ററില്‍ ആണെങ്കിലും നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. നൗഷാദ് മരണപ്പെട്ടു എന്ന വ്യാജ വാര്‍ത്ത ആരൊക്കെയോ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. ദയവയി നൗഷാദിനെ സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുവാനായി പ്രാര്‍ത്ഥിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നു,'-ബാദുഷ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :