37 ലക്ഷം തട്ടിയെടുത്തു: നടി സൊനാക്ഷി സിൻഹയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (15:02 IST)
ത‌ട്ടിപ്പ് കേസിൽ നടി സൊനാക്ഷി സിൻഹയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. 37 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കോടതിയുടെ വാറണ്ട്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ താരം മുൻകൂറായി പണം വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.

പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് ശർമയാണ് താരത്തിനെതിരെ പരാതിയുമായി പോലീസിനെ സമീപി‌ച്ചത്. ഡൽഹിയിൽ ഒരു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ താരത്തിന് മുൻ‌കൂറായി 37 ലക്ഷം രൂപ നൽകി. എന്നാൽ താരം പരിപാടിയിൽ പങ്കെടുത്തില്ല. നിരവധി തവണ ബന്ധപ്പെട്ടിട്ടും താരം പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് മോറാദ്‌ബാദിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ താര‌ത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മൊഴി രേഖപ്പെടുത്താൻ സൊനാക്ഷി എത്തിയില്ല. തുടർന്നാണ് കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :