പൃഥ്വിയും നിവിനും മെഡിക്കൽ കോളേജിൽ!

പൃഥ്വിരാജും നിവിൻ പോളിയും തൃശൂർ മെഡിക്കൽ കോളേജിൽ. ഇരുവരും നായകരാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇവർ ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് എത്തിയത്. സിദ്ധാർത്ഥ് ശിവ സംവിധാനം

aparna shaji| Last Modified വ്യാഴം, 2 ജൂണ്‍ 2016 (11:19 IST)
പൃഥ്വിരാജും നിവിൻ പോളിയും തൃശൂർ മെഡിക്കൽ കോളേജിൽ. ഇരുവരും നായകരാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇവർ ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് എത്തിയത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നിവിനും എത്തി.

നിവിൻ പോളിയും സംഘവും ഒരാഴ്ച ആശുപത്രിയിൽ ഉണ്ടാകും. പക്ഷേ പൃഥ്വി രണ്ട് ദിവസമേ കാണുകയുള്ളു. ചിത്രത്തിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജിലെ അറ്റകുറ്റ പണികളൊക്കെ തീര്‍ത്തിരുന്നു. ഇതിന് പുറമെ നിവിന്‍ പോളി ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും സ്വന്തം ചെലവില്‍ നല്‍കി.

പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഒരു തമിഴ് ആക്ഷന്‍ ചിത്രത്തിലുമാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഊഴം എന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ പൃഥ്വിരാജ് ഫോട്ടോഗ്രാഫറായ ജെയിംസ് കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തിലേക്ക് കടക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :