കെ ആർ അനൂപ്|
Last Updated:
ശനി, 19 ഡിസംബര്‍ 2020 (19:31 IST)
നിവിൻ പോളിയും ഗ്രേസ് ആന്റണിയും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കനകം കാമിനി കലഹം'. ഇതുവരെ കാണാത്ത പുത്തൻ രൂപത്തിലും ഭാവത്തിലും ആയിരിക്കും നടി ഈ ചിത്രത്തിൽ എത്തുക. ഹരിപ്രിയ എന്ന നാട്ടിൻപുറത്തുകാരിയായാണ് നടി എത്തുന്നത്. മാത്രമല്ല ഒരു നാടക നടി കൂടിയാണ് ഈ കഥാപാത്രം. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
കുറെ നാളുകൾക്കു ശേഷം ഒരു ഗൃഹനാഥൻറെ വേഷത്തിൽ നിവിൻ പോളി എത്തുമ്പോൾ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക.
ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമ ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രമാണ്.
വിനയ് ഫോർട്ട്, വിൻസി അലോഷ്യസ്, ജാഫർ ഇടുക്കി, ജോയ് മാത്യു, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.