കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 10 നവംബര്‍ 2020 (13:31 IST)
നിവിൻ പോളി - അജു വർഗീസ് ചിത്രം ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം വീണ്ടുമൊരു ചിത്രം അണിയറയിലൊരുങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ഈ ചിത്രത്തിന് ശേഷം ഒരു ഫാമിലി-ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒരു സിനിമയുമായി ഈ ടീം വീണ്ടുമെത്തുന്നു എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള
പുതിയ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
ലോക്ക് ഡൗൺ സമയത്ത് അതിൻറെ തിരക്കഥയ്ക്ക് വേണ്ടി വർക്ക് ചെയ്തിരുന്നു. നിവിൻ, അജു വർഗ്ഗീസ് എന്നിവരുമായി ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ഇപ്പോഴും ഈ ചിത്രത്തെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അതിനാലാണ് മഞ്ജു വാര്യരുടെ '9MM' ആയി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ
മനസ്സുതുറന്നത്.