കേന്ദ്ര കഥാപാത്രം പുരുഷനാകുമ്പോൾ ആണത്ത പ്രകടനമൊക്കെ കാണും: കസബ സംവിധായകൻ

അഭിറാം മനോഹർ| Last Updated: വെള്ളി, 4 ഡിസം‌ബര്‍ 2020 (14:40 IST)
സുരേഷ്‌ഗോപിയെ നായകനാക്കി ഒരുക്കിയ എന്ന ചിത്രം പൊളിറ്റിക്കൽ കറക്ടനസ് നോക്കിയല്ല ഒരുക്കിയിരിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. നേരത്തെ നിതിൻ സംവിധാനം ചെയ്‌ത കസബയിലെ രംഗങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപം നേരിട്ടിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധാകന്റെ പരാമര്‍ശം.

കേന്ദ്രകഥാപാത്രം പുരുഷനാകുമ്പോൾ സ്ക്രീനിൽ ആണത്ത പ്രകടനമൊക്കെ അതിന്റെ ഭാഗമായി വരുമെന്നും പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും ചിത്രത്തിൽ നടത്തിയിട്ടില്ലെന്നും നിതിൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :