കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 ജനുവരി 2023 (10:12 IST)
അജു വര്‍ഗീസിന് പിറന്നാള്‍ ആശംസകളുമായി നിര്‍മ്മല്‍ പാലാഴി.
നദികളില്‍ സുന്ദരി യമുന എന്ന സിനിമയില്‍ അജുവിനൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നിര്‍മ്മല്‍.
നിര്‍മ്മല്‍ പാലാഴി:മനോരമയില്‍ 'കോമഡി ഫെസ്റ്റിവെല്‍' പ്രോഗ്രാം കഴിഞ്ഞ് ഒരു അപകടം എല്ലാം പറ്റി വീട്ടില്‍ ബെഡ് റെസ്റ്റ് ചെയ്യുന്ന കാലത്ത് അറിയാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍.. ചേട്ടാ.. ഞാന്‍ അജു വര്‍ഗ്ഗീസ് ആണ് ഇപ്പൊ എല്ലാം ഓക്കേ ആയോ..?പേടിക്കുകയൊന്നും വേണ്ട ട്ടോ എല്ലാം ശരിയാവും ഒരുപാട് വര്‍ക്കുകള്‍ എല്ലാം ഇന്നിയും ചെയ്യാം. ഞാനായിട്ട് ഒരു നേരിട്ട് ബന്ധവും ഇല്ലാത്ത അത്യാവശ്യം നല്ല തിരക്കുള്ള ആ താരത്തിന് എന്നെ പോലെ ചെറിയൊരു കലാകാരനെ വിളിച്ചു എന്റെ അപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെ ചേര്‍ത്ത് പിടിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ മനസ്സിലെ നന്മ കൊണ്ട് മാത്രം അതിന് ശേഷം ദൈവാനുഗ്രഹം കൊണ്ട് അജുവിന്റെ കൂടെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. 'നദികളില്‍ സുന്ദരി യമുന' സിനിമയില്‍ കൂടെ ഉള്ള അനുഭവത്തില്‍ നിന്ന് മനസ്സിലായത് 'മലര്‍ വാടിയി'ല്‍ കുട്ടു എന്ന കഥാപാത്രത്തിലൂടെ ആളുകളെ ചിരിപ്പിച്ചു തുടങ്ങിയ അജു കൂടെ അഭിനയിക്കുന്ന എന്നെ പോലെ ഉള്ള ആളുകള്‍ക്ക് അല്ല ചേട്ടാ അത് ഇങ്ങനെ പറഞ്ഞല്‍ മതി, അത് ഇങ്ങനെ ചെയ്താല്‍ കുറച്ചു കൂടെ നന്നാവും.. ഇങ്ങനെ അറിവുകള്‍ പറഞ്ഞു തരുവാന്‍ മാത്രം ഒരുപാട് ഉയര്‍ച്ചയില്‍ എത്തി. തന്റെ കൂടെ ഒപ്പം അഭിനയിക്കുന്നവരും നന്നാവണം എന്ന് ആഗ്രഹിക്കുന്ന മലയാളത്തിന്റെ പ്രിയ കലാകാരന്...
ഹൃദയം നിറഞ്ഞ പിറനാള്‍ ആശംസകള്‍