കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ഏപ്രില്‍ 2023 (09:42 IST)
അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ ഒന്നിച്ച പ്രണയ ചിത്രമാണ് പ്രണയവിലാസം. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, ഹക്കിം ഷാ, മനോജ് കെ യു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: Zee 5
മഹേഷും മാരുതിയും
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും' ഏപ്രില്‍ 7-ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു . ആമസോണ്‍ പ്രൈം വീഡിയോയായില്‍ സിനിമ കാണാം.
രോമാഞ്ചം
രോമാഞ്ചം' ഒ.ടി.ടിയില്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തിയത്. ഏപ്രില്‍ ഏഴ് മുതല്‍ സ്ട്രീമിങ് ആരംഭിച്ചു.