നടന്‍ വിജീഷിന് ഇനി 'നല്ല സമയം', പുതിയ സിനിമ ചര്‍ച്ചകളില്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (14:27 IST)
വിജീഷ് വിജയന്‍ അഭിനയ ലോകത്ത് സജീവമാകുകയാണ്. 10 വര്‍ഷത്തെ ഇടവേളക്കുശേഷം നടന്‍ വീണ്ടും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുന്നു.ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. എന്നാല്‍ തന്റെ പുതിയ സിനിമയ്ക്കായുള്ള ചര്‍ച്ചകള്‍ നടന്‍ തുടങ്ങിക്കഴിഞ്ഞു.

'പഴയ സുഹൃത്തും പുതിയ സംവിധായകനുമായ ശ്രീകുമാറുമായി പുതിയ സിനിമാ ചര്‍ച്ച'-വിജീഷ് കുറിച്ചു.
എന്തായാലും നടന്റെ പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :