Netflix Trailer :ഇനി ആറ് ദിവസങ്ങള്‍ കൂടി,'ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്'ട്രെയിലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (10:24 IST)
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് എസ് ജെ സൂര്യയും രാഘവ ലോറന്‍സും പ്രധാന താരങ്ങളായ 'ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്' ഒ.ടി.ടി റിലീസ് ഒരുങ്ങുകയാണ്.ഡിസംബര്‍ എട്ടിന് നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സ് 'ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്' ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ദീപാവലി റിലീസായി നവംബര്‍ 10നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.തീര്‍ത്തും പുതിയ കഥാ പാശ്ചത്തലമാണ് സിനിമയ്ക്കുള്ളത്.
ചിത്രത്തിന്റെ തിരക്കഥ സംവിധാനം കാര്‍ത്തിക്ക് സുബ്ബരാജ്ജ് തന്നെയാണ്, കാര്‍ത്തികേയെന്‍ സന്തനം എസ് കതിരേശന്‍ അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :