കണ്ണൂര്‍ സ്‌ക്വാഡിനെ പിന്നിലാക്കി നേര്, നേട്ടം കേരളത്തില്‍ നിന്നല്ല! ഇനി മുന്നില്‍ ആര്‍ഡിഎക്‌സ്, 2018

കെ ആര്‍ അനൂപ്| Last Modified ശനി, 6 ജനുവരി 2024 (10:18 IST)
മോളിവുഡിന്റെ മാര്‍ക്കറ്റ് അത്രയ്ക്ക് ചെറുതല്ലെന്ന് കാലം തെളിയിക്കുകയാണ്.പണ്ടുമുതലേ ഉള്ള മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റുകളില്‍ ഒന്നായ ഗള്‍ഫ് മേഖലയില്‍ വലിയ സ്‌ക്രീന്‍ കൗണ്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേരള നാട്ടില്‍ എന്നപോലെയുള്ള കളക്ഷന്‍ ഇവിടെയും മലയാള സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.യുകെ, അയര്‍ലന്‍ഡ് ബോക്‌സ് ഓഫീസിലെ എന്നിവിടങ്ങളിലെ ഒരു വര്‍ഷത്തെ ബോക്‌സ് ഓഫീസ് പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ ആകും മലയാള സിനിമയുടെ വളര്‍ച്ച.ഈ ബോക്‌സ് ഓഫീസുകളില്‍ 2023ല്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നത്.

25 ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഷാരൂഖാന്റെ രണ്ട് സിനിമകളാണ് മുന്നില്‍.പഠാനും ജവാനും ആദ്യത്തെ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മലയാളത്തില്‍ നിന്നും നാല് സിനിമകള്‍ ഇടം നേടി.ലിയോയും സലാറുമൊക്കെയുണ്ട് ഈ ലിസ്റ്റില്‍.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 പതിനൊന്നാം സ്ഥാനത്ത് എത്തി. ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ ആര്‍ഡിഎക്‌സ് ഇരുപത്തിയൊന്നാമതും മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് 24-മത്തെ സ്ഥാനത്തും ഉണ്ട്. ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തിയ നേര് ഇപ്പോഴും പ്രദര്‍ശനം തുടരുമ്പോഴും 23-ാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു എന്നതാണ് നേട്ടം. ഇവിടങ്ങളില്‍ ഇപ്പോഴും മികച്ച സ്‌ക്രീന്‍ കൗണ്ട് മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ട്.










അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :