കെ ആര് അനൂപ്|
Last Modified തിങ്കള്‍, 10 ഒക്ടോബര്‍ 2022 (11:12 IST)
അച്ഛനും അമ്മയുമായ സന്തോഷത്തിലാണ് വിഘ്നേഷും നയന്‍താരയും.ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഇരുവരും പങ്കുവെച്ചത്.ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും വിഘ്നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോഴത്തെ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍.
'നയനും വിക്കിക്കും വലിയ അഭിനന്ദനങ്ങള്‍
പാരന്റ് ക്ലബ്ബിലേക്ക് സ്വാഗതം - തീര്‍ച്ചയായും ജീവിതത്തിന്റെ ഏറ്റവും മികച്ച ഘട്ടം ഉയിരിനും ഉലകത്തിനും ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും' -കാജല്‍ അഗര്‍വാള്‍ കുറിച്ചു.