Nanpakal Nerathu Mayakkam: നന്‍പകല്‍ നേരത്ത് മയക്കത്തിനു ഇങ്ങനെയൊരു പ്രത്യേകതയുണ്ട്; നിങ്ങള്‍ ശ്രദ്ധിച്ചോ?

നന്‍പകല്‍ നേരത്ത് മയക്കത്തിന് മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്

രേണുക വേണു| Last Modified ശനി, 21 ജനുവരി 2023 (08:44 IST)

Nanpakal Nerathu Mayakkam:
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവുമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിന് മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്.

നന്‍പകല്‍ നേരത്ത് മയക്കത്തിനു പ്രത്യേക പശ്ചാത്തല സംഗീതം ഇല്ല. ഒരു സീനിലും സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പശ്ചാത്തല സംഗീതം സംവിധായകന്‍ നല്‍കിയിട്ടില്ല. മറിച്ച് ഓരോ സീനുകളിലും ഉപയോഗിച്ചിരിക്കുന്ന തമിഴ് സിനിമയിലെ സംഭാഷണങ്ങളും സംഗീതവും സിനിമയുടെ പശ്ചാത്തലമായിരിക്കുകയാണ്.

തമിഴ് സിനിമ ഡയലോഗുകള്‍, പാട്ടുകള്‍, സാഹചര്യത്തിനനുസരിച്ച് വരുന്ന ശബ്ദങ്ങള്‍ എന്നിവ മാത്രമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :