തെന്നിന്ത്യന്‍ മാദകറാണി നമിത വിവാഹിതയായി, നിര്‍മ്മാതാവ് വരന്‍; ചിത്രങ്ങള്‍ കാണാം

വെള്ളി, 24 നവം‌ബര്‍ 2017 (12:15 IST)

തെന്നിന്ത്യന്‍ മാദകറാണി വിവാഹിതയായി. നിര്‍മ്മാതാവ് വീരേന്ദ്ര ചൌധരിയാണ് വരന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ചെന്നൈയിലെ ക്ഷേത്രത്തിലായിരുന്നു വിവാഹം.
 
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു വരനും വധുവും ചടങ്ങില്‍ പങ്കെടുത്തത്. വീരേന്ദ്ര ഷെര്‍വാണി ധരിച്ചെത്തിയപ്പോള്‍ പിങ്ക് സാരിയിലായിരുന്നു നമിത.
 
പ്രധാന ചടങ്ങുകള്‍ക്ക് ശേഷം നമിതയും വീരേന്ദ്രയും നീല നിറത്തിലുള്ള വസ്ത്രങ്ങളിലേക്ക് മാറി. ശരത്കുമാറും ഭാര്യ രാധികയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു. ഇവരെക്കൂടാതെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്.
 
കഴിഞ്ഞ ഒരു വര്‍ഷമായി വീരേന്ദ്രയും നമിതയും പ്രണയത്തിലായിരുന്നു. “ഒരു ദിവസം, വീരേന്ദ്ര എന്നെ ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് അദ്ദേഹത്തെ വളരെ നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആ പ്രൊപ്പോസല്‍ അംഗീകരിച്ചു. അതിനുശേഷം എനിക്ക് അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കാനായി. വീരേന്ദ്രയുടെ ജീവിതസഖിയാവുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്” - നമിത പറയുന്നു.
 
ബിഗ്ബോസ് ഷോയുടെ തമിഴ് പതിപ്പിലെ സാന്നിധ്യത്തിലൂടെയാണ് അടുത്തിടെ നമിത വാര്‍ത്താപ്രാധാന്യം നേടിയത്. അതിനുമുമ്പ് ഒട്ടേറെ തെന്നിന്ത്യന്‍ സിനിമകളില്‍ തകര്‍പ്പന്‍ കഥാപാത്രങ്ങളെ നമിത അവതരിപ്പിച്ചു. മലയാളത്തില്‍ പുലിമുരുകനിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. തമിഴില്‍ ബില്ലയും അഴകിയ തമിഴ് മകനുമാണ് നമിതയ്ക്ക് താരമൂല്യം നേടിക്കൊടുത്തത്.
 
2002ല്‍ സൊന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നമിത സിനിമാലോകത്തേക്ക് എത്തിയത്. 15 വര്‍ഷം നീണ്ട അഭിനയജീവിതത്തിനിടയില്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നമിത അഭിനയിച്ചു.
 
2013 മുതല്‍ 2016 വരെ നമിത ഒരു ചിത്രത്തിലും അഭിനയിച്ചില്ല. മൂന്നുവര്‍ഷം നീണ്ടുനിന്ന ആ ഇടവേളയ്ക്ക് ശേഷം നമിത അഭിനയിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. അത് അവര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ’?; മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ് !

സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. ...

news

മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനം: നടിയുടെ തുറന്നുപറച്ചില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, ...

news

'വിശ്വാസപൂര്‍വ്വം മന്‍സൂറി'നെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍ ; ചിത്രം യൂട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. ...

Widgets Magazine