രേണുക വേണു|
Last Modified ശനി, 16 ജൂലൈ 2022 (13:24 IST)
Namita Photos: അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ താരം നമിത. തന്റെ നിറവയര്‍ ചിത്രങ്ങള്‍ നമിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഒരു നല്ല അമ്മയാകാന്‍ നിങ്ങള്‍ എപ്പോഴും എളിമയുള്ള ഒരു വിദ്യാര്‍ഥിയായിരിക്കണം' എന്ന ക്യാപ്ഷനോടെയാണ് താരം നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും നമിത ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്.
സോഷ്യല്‍ മീഡിയയിലും നമിത താരമാണ്. 'മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാം,' എന്ന അര്‍ത്ഥവത്തായ കുറിപ്പോടെയാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം നമിത നേരത്തെ ആരാധകരെ അറിയിച്ചത്.
നിര്‍മാതാവ് വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ജീവിത പങ്കാളി. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം.