കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം, നടിയുടെ ആറരലക്ഷം രൂപ കവര്‍ന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (13:27 IST)

നടി അലംകൃത സാഹെയുടെ വീട്ടില്‍ മോഷണം. താരത്തിന്റെ മുന്നിലേക്ക് കത്തി ചൂണ്ടിക്കാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്താണ് മോഷണം.ഛത്തീസ്ഗഢിലെ വീട്ടിലായിരുന്നു സംഭവം നടന്നത്. ഉച്ചയോടെ മോഷ്ടാക്കള്‍ വീട്ടിലെത്തുകയും താരത്തെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു.


കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ നടി വേഗം മുറിയുടെ വാതില്‍ അടച്ച് രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ മോഷ്ടാക്കളുടെ സംഘത്തിലെ രണ്ടുപേര്‍ വീട്ടിലെ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് കടന്നു. വീണ്ടും കത്തികാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ
കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് അലംകൃതയ്ക്ക് നല്‍കേണ്ടിവന്നു. നടിയുടെ എടിഎം കാര്‍ഡും എടുത്താണ് മോഷ്ടാക്കള്‍ പോയത്. 5000 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

മോഷ്ടാക്കള്‍ സംഘത്തിലെ ഒരാളെ താരം തിരിച്ചറിഞ്ഞു.പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടേക്ക് താമസം മാറിയത്. കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അമ്മയും അച്ഛനും രണ്ട് ദിവസങ്ങളായി അവര്‍ ദൂരയാത്ര പോയിരിക്കുകയായിരുന്നു. അതിനിടെയാണ് മോഷണം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :