ദൗർഭാഗ്യകരം: സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിൽ പ്രതികരിച്ച് നാഗാർജുന

അഭിറാം മനോഹർ| Last Updated: ഞായര്‍, 3 ഒക്‌ടോബര്‍ 2021 (08:58 IST)
തെന്നിന്ത്യൻ താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകരും സിനിമാലോകവും കേട്ടിരുന്നത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനവാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാ​ഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന അക്കിനേനി.


ഭാരം നിറഞ്ഞ ഹൃദയത്തോട് കൂടി ഞാൻ പറയട്ടെ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതെല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്, സാം ഞങ്ങളുടെ കുടുംബത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. അവൾ എന്നും ഞങ്ങൾ പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനു​​ഗ്രഹിക്കട്ടെ. ട്വീറ്റ് ചെയ്‌തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :