കെ ആര്‍ അനൂപ്|
Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (10:33 IST)
'ഈശോ' കൂടാതെ നാദിര്‍ഷയ്ക്ക് മുന്നില്‍ മറ്റൊരു ചിത്രം കൂടി ഉണ്ടെന്ന സൂചന നല്‍കി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. നാദിര്‍ഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.'അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങളുമായി അധികം വൈകാതെ എത്തുന്നു.'-
ബാദുഷ കുറിച്ചു.
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.