ആദ്യമായി ഡാന്‍സ് ചെയ്ത ചിത്രം, ബാലതാരമായി സിനിമയിലെത്തി സംവിധായകനായി മാറിയ നടന്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (11:09 IST)
മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്ന സംവിധായകനാണ് വിനീത് കുമാര്‍. അദ്ദേഹം ഒടുവിലായി സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ട് തിയേറ്ററുകള്‍ വിട്ട് ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ സംവിധായകനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
1988 ല്‍ പി.എന്‍. മേനോന്‍ ഒരുക്കിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിനീത് കുമാര്‍ സിനിമയിലെത്തിയത്. അടുത്തവര്‍ഷം വടക്കന്‍ വീരഗാഥയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള ചലച്ചിത്ര പുരസ്‌കാരം നടനെ തേടി എത്തി.ദശരഥവും ഭരതവും സര്‍ഗ്ഗവും മിഥുനവുമടങ്ങുന്ന നിരവധി ചിത്രങ്ങളില്‍ ബാലതാരമായി നടന്‍ നിറഞ്ഞുനിന്നു. താന്‍ ആദ്യമായി ഡാന്‍സ് സിനിമയുടെ ഓര്‍മ്മ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത്.
  
 
 



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :