കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (22:38 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ
നയൻതാര ദേവീ വേഷത്തിൽ എത്തുന്ന സിനിമയാണ്
‘മൂക്കുത്തി അമ്മൻ’. എൻ ജി ശരവണനും ആർ ജെ ബാലാജിയും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനിലെ നയൻതാരയുടെ ദേവി ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഈ ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുകയാണ് ഇപ്പോള്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം പൂർത്തിയായി.
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യും. വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയർ ടെലികാസ്റ്റുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പ്രശ്നം നിറഞ്ഞ ജീവിതത്തിലേക്ക് ദേവി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ. മുക്കുത്തി അമ്മൻ സിനിമയ്ക്ക് വേണ്ടി നയൻതാര മാംസാഹാരം ഉപേക്ഷിച്ചിരുന്നു.
കന്യാകുമാരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.