രേണുക വേണു|
Last Modified ചൊവ്വ, 8 നവംബര്‍ 2022 (09:27 IST)
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 25 ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ കഴിഞ്ഞ മാസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.