കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 16 മെയ് 2022 (08:56 IST)
സംവിധായകന്‍ ഷാജി കൈലാസ് സിനിമ തിരക്കുകളിലാണ്. പൃഥ്വിരാജിനും മോഹന്‍ലാലിനും ഒപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഒരേസമയം ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ ആദ്യം എലോണ്‍ എത്തും. കടുവ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും എലോണ്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംവിധായകന്‍.
ബറോസ് ചിത്രീകരണത്തിനായി ഗോവയിലായിരുന്നു മോഹന്‍ലാല്‍. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മോഹന്‍ലാല്‍ എലോണ്‍ ഡബ്ബിങ്ങിനായി കഴിഞ്ഞദിവസം എത്തി. അദ്ദേഹത്തിനൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.
'കണ്ണുകള്‍ക്ക് കാണാത്തത് വരയ്ക്കാന്‍ നാവിന് കഴിയും..! ലാല്‍ജി എലോണ്‍ ഡബ്ബിങ്ങിന് എത്തി... അവന്റെ അലസത എന്നും എല്ലാവര്‍ക്കും ഒരു പാഠപുസ്തകമാണ്.'-ഷാജി കൈലാസ് കുറിച്ചു.