മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ മുഖഛായ മാറ്റാന്‍ മോഹന്‍ലാല്‍! ഇനി വരാനുള്ളത് വമ്പന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 1 മാര്‍ച്ച് 2023 (15:12 IST)
മോഹന്‍ലാലിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് 2023 നിരാശപ്പെടുത്തില്ലെന്ന് വേണം പ്രതീക്ഷിക്കാന്‍. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ മുഖഛായ മാറ്റാന്‍ പോകുന്ന ചിത്രങ്ങളുമായാണ് മോഹന്‍ലാലിന്റെ വരവ്.

ബറോസ്
മോഹന്‍ലാലിന്റെ ബറോസ് ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഇരുപതോളം ഭാഷകളില്‍ സബ് ടൈറ്റില്‍ ഉപയോഗിച്ചും ഡബ്ബ് ചെയ്തും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് കൂടിയാകും മോഹന്‍ലാലിന്റെ ബറോസ്.

എമ്പുരാന്‍
മലയാളി സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് 'എമ്പുരാന്‍.'ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
പൃഥ്വിരാജ് സിനിമ തിരക്കുകളിലാണ്. അദ്ദേഹം 'എമ്പുരാന്‍' ലൊക്കേഷന്‍ ഹണ്ടിലാണെന്നാണ് വിവരം. സിനിമയ്ക്ക് വേണ്ടി ഗുജറാത്തില്‍ പൃഥ്വിരാജ് പോയിരുന്നു.
റാം
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. മൊറോക്കോ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് അറിയിച്ചു. മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമേ 'റാം' അടുത്ത ഷെഡ്യൂള്‍ തുടങ്ങുകയുള്ളൂ.യുകെ, ടുണീഷ്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ചിത്രീകരണം 2023 ഏപ്രിലിലെ ആരംഭിക്കുകയുള്ളൂ. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും.

മലൈക്കോട്ടൈ വാലിബന്‍
മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നു. സിനിമയുടെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ വേഷമിടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എതിരാളികള്‍ ഇല്ലാതെ അജയ്യനായി ഏകദേശം 50 വര്‍ഷത്തോളം ഗുസ്തി ഗോദ ഭരിച്ച ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമയായി ലാല്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :