മലയാളത്തില്‍നിന്ന് മോഹന്‍ലാലും മഞ്ജുവാര്യരും, ബോളിവുഡില്‍ അഭിഷേക് ബച്ചന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഫെബ്രുവരി 2022 (10:11 IST)

ടോവിനോ തോമസ്-കീര്‍ത്തി സുരേഷ് ചിത്രം വാശി ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായത്. രേവതി കലാമന്ദിര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കും.

മോഹന്‍ലാലും മഞ്ജുവാര്യരും ചേര്‍ന്ന് ഇന്ന് വൈകുന്നേരം നാലുമണിക്ക് തന്നെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യും.

ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :