കെ ആര് അനൂപ്|
Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (09:16 IST)
മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യണമെന്ന് ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകന് നെല്‍സണ്‍. ജയിലര്‍ റിലീസിന് ശേഷം നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ സംവിധായകന്റെ മുന്നിലേക്ക് വെച്ചപ്പോള്‍ മറിച്ചൊന്ന് ആലോചിക്കാതെ പെട്ടെന്ന് തന്നെ മറുപടി നല്കാന് അദ്ദേഹത്തിനായി. ആദ്യം മോഹന്‍ലാലിന്റെ പേരാണ് പറഞ്ഞത്.അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെല്‍സണ്‍ മറുപടി നല്കി. അടുത്ത സെക്കന്‍ഡ് തന്നെ താന്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്ന് അനുവാദം വാങ്ങിക്കൊണ്ട് സംവിധായകന് പറഞ്ഞത് ഇങ്ങനെ- 'ഫുള്‍ ഫ്ലഡ്ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആ?ഗ്രഹം', നെല്‍സണ്‍ പറഞ്ഞു.
മാത്യു എന്ന അധോലോക നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ജയിലറില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചു മിനിറ്റില്‍ താഴെ മാത്രമേ നടന് സ്ക്രീനില്‍ വന്നുള്ളൂ. നടന്റെ പ്രകടനത്തിനൊപ്പം വേഷവിധാനവും സ്റ്റൈലിം?ഗുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു.ജിഷാദ് ഷംസുദ്ദീന് ആണ് ജയിലറിലെയും മോഹന്‍ലാലിന്റെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍.