Widgets Magazine
Widgets Magazine

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സിന് മാത്രം ചെലവ് ഒന്നരക്കോടി!

തിങ്കള്‍, 13 നവം‌ബര്‍ 2017 (13:56 IST)

Widgets Magazine
Mohanlal, Odiyan, Peter Hein, Sreekumar Menon, Manju Warrier, മോഹന്‍ലാല്‍, ഒടിയന്‍, പീറ്റര്‍ ഹെയ്ന്‍, ശ്രീകുമാര്‍ മേനോന്‍, മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ സിനിമകളാണ് ഇന്ന് ഏറ്റവുമധികം ബജറ്റില്‍ ഒരുങ്ങുന്ന മലയാളം പ്രൊജക്ടുകള്‍. 100 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന പല ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി ഒരുങ്ങുന്നത്. അതിനിടെ താരതമ്യേന ചെലവുകുറഞ്ഞ സിനിമകളും മോഹന്‍ലാല്‍ ചെയ്യാറുണ്ട്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, മോഹന്‍ലാലിന്‍റെ ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒടിയന്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിക്കുന്നത്. 
 
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിസ്മയചിത്രമാണ് ഒടിയന്‍. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ഒടിയന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍. മോഹന്‍ലാലിന്‍റെ അമാനുഷികമായ സാഹസിക പ്രകടനങ്ങളാണ് ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങളില്‍ ചിത്രീകരിക്കുന്നത്. ഒന്നരക്കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം 22 ദിവസമാണ് മാറ്റി വച്ചിരിക്കുന്നത്. 
 
അഞ്ച് കൂറ്റന്‍ പ്രൊപ്പല്ലറുകള്‍, നൂറടിക്ക് മുകളില്‍ നീളമുള്ള ക്രെയിനുകള്‍, പത്തോളം ക്യാമറകള്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഒടിയന്‍ ക്ലൈമാക്സ് ചിത്രീകരണത്തിനായി ഒരുക്കിയിരിക്കുന്നത്. ഈ സിനിമയ്ക്കായി മറ്റ് രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് പീറ്റര്‍ ഹെയ്ന്‍ വേണ്ടെന്നുവച്ചത്. അത്രത്തോളം ഒടിയന്‍ പീറ്റര്‍ ഹെയ്നിനെ ആവേശിച്ചുകഴിഞ്ഞു. ഈ സിനിമയിലൂടെ മറ്റൊരു ദേശീയ പുരസ്കാരം പീറ്റര്‍ഹെയ്നെ തേടിയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു. 
 
ദേശീയപുരസ്കാരജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘ഒടിയന്‍’ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും. കൗതുകമുണര്‍ത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 
 
മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്‍. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. അവരാണ് ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രം.
 
മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ വില്ലനായി പ്രകാശ് രാജാണ് എത്തുന്നത്. വി എഫ് എക്സിന്‍റെ നവ്യാനുഭവമാകും ‘ഒടിയന്‍’ സമ്മാനിക്കുക. തസറാക്ക്, പാലക്കാട്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ്, ബനാറസ് എന്നിവിടങ്ങളാണ് ഒടിയന്‍റെ പ്രധാന ലൊക്കേഷനുകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയുടെ സി ബി ഐയില്‍ ഒരു വമ്പന്‍ ട്വിസ്റ്റ്!

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു ...

news

‘പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണ്, അവള്‍ എന്റെ വധുവാകാന്‍ പോകുകയാണ്’: വെളിപ്പെടുത്തലുമായി സൗബിന്‍ സാഹിര്‍

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സൗബിന്‍ സാഹിര്‍. അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള ...

news

പൃഥ്വിരാജ് - മോഹന്‍ലാല്‍ ടീമിന്‍റെ ലൂസിഫര്‍ മേയ് 1ന് ചിത്രീകരണം തുടങ്ങും, തിരക്കഥ പൂര്‍ത്തിയാകുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം 2018 മേയ് ...

news

അമ്പട കേമാ...സണ്ണിക്കുട്ടാ...; ആരാധകരെ ഞെട്ടിച്ച് സണ്ണി ആണ്‍ വേഷത്തില്‍ !

മാധ്യമങ്ങളുടെ ഇഷ്‌ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ...

Widgets Magazine Widgets Magazine Widgets Magazine