കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 മെയ് 2021 (09:01 IST)
ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ഒരു പിറന്നാള്‍ ദിനം കൂടി കടന്നുപോവുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ ലാല്‍. ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുകൂടും.
ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സമീര്‍ ഹംസ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.
ബാറോസിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. അടുത്തിടെ ഗോവയിലെ ഒരു ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയിരുന്നു. താടി നീട്ടി വളര്‍ത്തി ബാറോസ് എന്ന ഭൂതം ആകാനുള്ള തയ്യാറെടുപ്പിലാണ് നടന്‍.