15 വര്‍ഷങ്ങള്‍ മുമ്പത്തെ മോഹന്‍ലാല്‍, കൈകള്‍ ചേര്‍ത്ത് പിടിച്ച് ഷാജി കൈലാസും, സിനിമ ഏതെന്ന് മനസ്സിലായോ ?
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 16 ഡിസംബര്‍ 2021 (10:06 IST)
ഓരോ ചിത്രവും ഓരോ കഥ പറയുന്നുവെന്ന് കുറിച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസാണ് മോഹന്‍ലാലിനൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കു വെച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോയാണിത്. ബാബ കല്യാണി ലൊക്കേഷനില്‍ നിന്നുള്ള ചിത്രം.
തീവ്രവാദം വിഷയമായ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പോലീസ് ഐ.പി.എസ് ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.കഥ, തിരക്കഥ, സംഭാഷണം എസ്. എന്‍. സ്വാമിയുടെതായിരുന്നു.