ഒരേ പേരുമായി മോഹൻലാലും മമ്മൂട്ടിയും!

അപർണ| Last Modified വ്യാഴം, 26 ജൂലൈ 2018 (11:30 IST)
മലയാള സിനിമയിലെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹൻലാലും. കയറ്റിറക്കങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് ഇരുവരുടെയും കരിയറിൽ. മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ ഒരേ സമയത്ത് സിനിമകളുമായി എത്തുന്നതില്‍ പ്രേക്ഷകരും സന്തോഷത്തിലാണ്.

ബോക്‌സോഫീസിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ നിരവധി വരവുകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചിട്ടുണ്ട്. 2007ലും ഇതുപോലെ ഒരു താരപോരാട്ടം നടന്നിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ഹലോയും മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സും ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് തിയേറ്ററുകളിലേക്കെത്തിയത്.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോയുമായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ഹാസ്യമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മിഷന്‍ 90 ഡേയ്‌സ് എന്ന മിലിട്ടറി കഥയുമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. വന്‍പ്രതീക്ഷയുമായാണ് ചിത്രം എത്തിയത്.

ഇരുവരുടെയും ചിത്രത്തിൽ രണ്ട് പേർക്കും ഏകദേശം ഒരേ പേരായിരുന്നു കഥാപാത്രത്തിനുണ്ടായിരുന്നത് എന്നതാണ് മറ്റൊരു വസ്തുത. ശിവറാം എന്ന കഥാപാത്രമായാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. മേജര്‍ ശിവറാമായാണ് മമ്മൂട്ടി മിഷന്‍ 90 ഡേയ്‌സില്‍ എത്തിയത്. ശിവരാമനെന്ന അഡ്വക്കറ്റായാണ് മോഹന്‍ലാല്‍ ഹലോയില്‍ പ്രത്യക്ഷപ്പെട്ടത്. ഏതായാലും അന്നത്തെ പോരാട്ടത്തിൽ ജയിച്ചത് ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :