Vismaya Mohanlal: വിസ്മയ മോഹൻലാലിന്റെ തുടക്കത്തിൽ മോഹൻലാലും? ജൂഡ് പറയുന്നു

നിഹാരിക കെ.എസ്| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2025 (11:44 IST)
വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് തുടക്കം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ കാമിയോ റോൾ പ്രതീക്ഷിക്കാമെന്ന് ഉറപ്പ് നൽകി സംവിധായകൻ ജൂഡ് ആന്തണി. ജൂഡ് അവസരം തന്നാൽ സിനിമയിൽ ഒന്ന് മിന്നിമറഞ്ഞു പോകുമെന്ന് മോഹൻലാലും മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രത്തിൽ വിസ്മയ മോഹൻലാലിന്റെ പേര് മീനു എന്നായിരിക്കും. ‘തുടക്കം’ ഒരു സാധാരണ കുടുംബ ചിത്രമായിരിക്കുമെന്നും എന്നും ജൂഡ് ആന്തണി വ്യക്തമാക്കി. ആക്ഷൻ സിനിമയല്ലെന്നും, സിനിമയിൽ ആക്ഷൻ ഉണ്ടെന്നുള്ളത് ശരിയാണെന്നും ജൂഡ് പറയുന്നു.

'സിനിമയുടെ കഥ തന്നെയായിരിക്കും മെയിൻ. ഇതൊരു ആക്ഷൻ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സാധാരണ കുടുംബ ചിത്രമാണ്. ഇതിലൊരു ആക്ഷൻ ഉണ്ടെന്ന് മാത്രമെയുള്ളൂ. വിസ്മയ ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യയാണ് എന്ന് തോന്നിയത് കൊണ്ടാണ് കാസ്റ്റ് ചെയ്തത്. വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല. നിങ്ങൾ സിനിമ കണ്ട ശേഷം വിലയിരുത്തിക്കോളൂ.

ജീവിതത്തിൽ വ്യത്യസ്തമായ താൽപര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ മോഹൻലാൽ. അവർ കവിത എഴുതും ബുക്ക് എഴുതും ചിത്രം വരയ്ക്കും. എന്റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സാധനങ്ങൾ ഞാൻ വിസ്മയയിൽ നിന്ന് എടുത്തിട്ടുണ്ട്. മോഹൻലാൽ സാറിനോട് ഞാൻ ഇടക്കിടയ്ക്ക് റിക്വസ്റ്റ് ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒരു മിന്നായം പോലെ അദ്ദേഹത്തെയും സിനിമയിൽ കണ്ടേക്കാം', എന്നാണ് ജൂഡ് ആന്തണി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :