MMMN Movie: 'മഹേഷ് നാരായണൻ-മമ്മൂട്ടി ചിത്രം പാതിവഴിയിൽ, സാമ്പത്തിക പ്രതിസന്ധി?'; അഭ്യൂഹങ്ങൾ തള്ളി നിർമാതാക്കൾ

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (16:12 IST)
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് നടൻ മമ്മൂട്ടി ചെറിയൊരു ഇടവേള എടുത്തത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും ചിത്രം ഇനി ഷൂട്ടിങ് പൂർത്തിയാക്കുന്നില്ലെന്നും പ്രചാരണം നടന്നു. ഇതെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് നിര്മാതാകകളിൽ ഒരാളായ സലിം റഹ്മാൻ.

ചിത്രത്തിനെതിരെയും മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിക്കെതിരെയും ചിലർ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ആണെന്നും ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതിനാൽ ആണ് ഇപ്പോൾ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുന്നതെന്നും റഹ്‌മാൻ പറയുന്നു.

ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്നുമുള്ള പ്രചാരണം തെറ്റാണെന്നും റഹ്‌മാൻ വ്യക്തമാക്കി. മലയാളിക്കും മലയാള സിനിമ ഇൻഡസ്ട്രിക്കും അഭിമാനിക്കാവുന്നതരത്തിൽ നിനിമ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള ഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകൾ ഉണ്ടായിട്ടുണ്ടെന്നും അത്തരം പ്രശ്നം മാത്രമാണ് മമ്മൂക്കയ്ക്കും ഉണ്ടായതെന്ന് റഹ്‌മാൻ പറയുന്നു. അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണെന്നും റഹ്‌മാൻ ഓർമിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് പതിവ്, ...

കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് പതിവ്, കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു!
നിസ്സാര കാരണങ്ങള്‍ക്ക് വീട് വിട്ടുപോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ ...

പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് ...

പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി
പാര്‍ട്ടി പ്രവര്‍ത്തക അംഗമായതിനാല്‍ തരൂരിന്റെ നിലപാടുകളില്‍ സംഘടനാപരമായി ഇടപെടുന്നതില്‍ ...

Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു ...

Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു കാര്യം മറന്നു, മോദി ഭരണകൂടം കൊന്ന ഹരേൺ പാണ്ഡ്യയുടെ കസിനാണ് സുനിത, മോദിയുടെ കത്ത് ചവറ്റുക്കൊട്ടയിൽ കിടക്കുമെന്ന് കോൺഗ്രസ്
ലോകമാകെ പ്രശസ്തയായ വ്യക്തിയും ഗുജറാത്ത് സ്വദേശിയും ആയിരുന്നിട്ട് കൂടി 2007ല്‍ ...

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ...

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !
ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം അംഗീകാരം ലഭിക്കുന്നതോടെ ശമ്പള വര്‍ധന ...

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ...

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ...