സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (22:39 IST)
പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയെക്കുറിച്ച് നടി മിയ. മലയാള സിനിമയില്‍ നിന്ന് അഭിനയിച്ചതിന് തനിക്ക് നിരവധി നിര്‍മ്മാതാക്കള്‍ പ്രതിഫലം തരാനുണ്ടെന്ന്
നടി മിയ പറഞ്ഞിരുന്നു. കൃത്യമായി പ്രതിഫലം കിട്ടാതെ പോയ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിഫലം ചോദിക്കുമ്പോള്‍ ഡബ്ബിങ്ങിനു വരുമ്പോള്‍ തരാം എന്നാണ് പറയുന്നത്. പിന്നീട് ചോദിക്കുമ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് തരാമെന്നും പറയും. ഇത്തരത്തില്‍ തനിക്ക് ധാരാളം പണം കിട്ടാന്‍ ബാക്കിയുണ്ട്.
ഒടുവില്‍ നമുക്ക് ഇത്തിരി ഫിനാന്‍ഷ്യല്‍ പ്രശ്‌നമുണ്ടെന്ന് പ്രൊഡ്യൂസര്‍ പറയും. ഡബ്ബിങ്ങിന് പോകുമ്പോള്‍ പറയും സിനിമ റിലീസ് ആകുമ്പോഴേക്കും തരാമെന്ന്, ഇത്തരത്തില്‍ അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും തനിക്കുണ്ടെന്ന് മിയ പറഞ്ഞു.