'മിസ്സ് യു പപ്പാ'; അച്ഛന്റെ ഓര്‍മ്മകളില്‍ നടി മിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (17:07 IST)

മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് സെപ്റ്റംബര്‍ 21 നാണ് മരണപ്പെട്ടത്. അച്ഛന്റെ മരിക്കാത്ത ഓര്‍മ്മകളിലാണ് താരം.ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് മിയയുടെ കുറിപ്പ്.

'അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്തു കളയില്ല.
പപ്പാ, അങ്ങയുടെ സ്നേഹവും ഓര്‍മകളും ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും കവര്‍ന്നെടുക്കില്ല. ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, അതിന് പരിഹാരവുമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ പപ്പ നല്‍കിയിട്ടുള്ള സ്നേഹത്തിന്റെ ഓര്‍മകളായിരിക്കും ഞങ്ങള്‍ക്ക് കരുത്ത്. മിസ്സ് യു പപ്പാ'- കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :