ചിരിച്ച മുഖവുമായി ബെല്‍സ് പാഴ്‌സി രോഗത്തെ തോല്‍പ്പിച്ച് മിഥുന്‍ രമേശ്, പൂക്കള്‍ നല്‍കി സ്വീകരിച്ച് സഹപ്രവര്‍ത്തകര്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (08:50 IST)
എന്നും ചിരിച്ച മുഖത്തോടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശിനെ കാണാറുള്ളത്.ബെല്‍സ് പാഴ്‌സി രോഗം കുറച്ചുനാളത്തേക്ക് ആ ചിരിക്ക് മാച്ചെങ്കിലും ചുറ്റുമുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ആ ചിരിയുമായി രോഗത്തെ തോല്‍പ്പിച്ച് മിഥുന്‍ രമേശ്. തന്റെ ജോലിസ്ഥലത്തേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.
റേഡിയോ സ്റ്റേഷന്‍ ആയ ഹിറ്റ് 96.7 ല്‍ എത്തിയ മിഥുനെ പൂക്കള്‍ നല്‍കിയാണ് സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 100% ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ചു ദിവസത്തേക്ക് കൂടി തുടരും. തനിക്കായി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും ഹൃദയത്തില്‍ തൊട്ട് നടന്‍ നന്ദിയും പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :