കെ ആര്‍ അനൂപ്|
Last Modified ശനി, 22 ജനുവരി 2022 (09:01 IST)
പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീ സ്ട്രീമില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയത് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ആയിരുന്നു. സിനിമ റിലീസ് ചെയ്ത ഒരു വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴിതാ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി പ്രദര്‍ശനത്തിനെത്തുകയാണ്. ഫെബ്രുവരി 3 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് മിഷന്‍ സി.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.