മുരളി എങ്ങനെയാണ് മിന്നല്‍ മുരളി ആയത് ? സിനിമയെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (09:03 IST)

മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മിന്നല്‍ മുരളി കാണുവാനായി. ഒ.ടി.ടി റിലീസിനൊരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇതാ.

കേരളത്തിലെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന തയ്യല്‍ക്കാരനായ മുരളിയ്ക്ക് ഒരു ദിവസം ഇടിമിന്നല്‍ ഏല്‍ക്കുന്നു. സാധാരണക്കാരനായ മുരളിക്ക് പിന്നീട് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ദൈര്‍ഘ്യമുണ്ട് സിനിമ. കഴിഞ്ഞദിവസം സിനിമയുടെ പ്രിവ്യൂ മുംബൈയില്‍ വെച്ച് നടന്നിരുന്നു.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :