വൈറലായി മിന്നല്‍ മുരളിയുടെ രണ്ടാമത്തെ ട്രെയിലറും, വീഡിയോ
കെ ആര് അനൂപ്|
Last Modified ബുധന്‍, 1 ഡിസംബര്‍ 2021 (11:50 IST)
റിലീസിനൊരുങ്ങുന്ന ടോവിനോയുടെ പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ഒക്ടോബര്‍ 28ന് പുറത്തു വന്ന ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ബോണസ് ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
കേരളത്തിലെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന തയ്യല്‍ക്കാരനായ മുരളിയ്ക്ക് ഒരു ദിവസം ഇടിമിന്നല്‍ ഏല്ക്കുന്നു. സാധാരണക്കാരനായ മുരളിക്ക് പിന്നീട് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ദൈര്‍ഘ്യമുണ്ട് സിനിമ.മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.